St. Gregorios Indian Orthodox Church Of Dutchess County,NY

78 Route 216

Hopewell Junction, NY 12533

articles kutumbam atisthanaghatakam

കുടുംബം-അടിസ്ഥാനഘടകം

By അഞ്ജു ജേക്കബ്,ഫിഷ്കില്ല്

ആവര്‍ത്തനത്താല്‍ പ്രാധാന്യം നഷ്ടപ്പെടാത്ത വളരെ ചുരുക്കം ചില വിഷയങ്ങളില്‍ ഓണ് കുടുംബം. അതിനു കാരണം അതിന്റെ പ്രസക്തിയും പ്രാധാന്യവുംത! ഏറ്റവുമടുത്തിടെ ബി ബി സി നടത്തിയ ഇന്റര്‍നെറ്റ് സര്‍വെയില്‍ ഏറ്റവുമധികംപേര്‍ പ്രാധാന്യം നല്കിയ വിഷയം കുടുംബബന്ധങ്ങളായിരുന്നു . പല സാഹചര്യങ്ങള്‍നിമിത്തം മെച്ചപ്പെട്ട ജീവിതാവസ്ഥയിലേക്ക് കുടിയേറിയ നമ്മള്‍, സമ്പത്തിന് നല്കിയ സ്ഥാനം കുടുംബത്തിനുമുപരിയായിരുന്നില്ലേ എന്നു
ചിന്തിക്കേണ്ടതാണ്.

ഓരോ അംഗത്തിന്റെയും ഭാരമിറക്കിവയ്ക്കാനുള്ള സത്രമാണ് കുടുംബം. തളര്‍ുവാടിയ ശരീരവും മനസ്സുമായ് വീട്ടിലെത്തു ഭാര്യയാകട്ടെ, ഭര്‍ത്താവാകട്ടെ പ്രതീക്ഷിക്കുത് സ്നേഹമുള്ള ഒരു പുഞ്ചിരിയോ, തലോടലോ ആയിരിക്കണം. “ക്ഷീണിച്ചുപോയോ?” എന്നൊരു ചോദ്യം കരുതലിന്റെ വലിയൊരു കരമാണ് നീട്ടുന്നതെന്ന് പലരും മനസ്സിലാക്കുന്നില്ല. ഗര്‍ജ്ജിക്കു സിംഹത്തിന്റെ മടയോ, ശിക്ഷ വിധിക്കു ജഡ്ജിയുടെ കോടതിയോ അല്ല കുടുംബം. പരസ്പരമുള്ള കരുതലും കരുണയുമാണ് അവിടെ ആവശ്യം. ആരുമവിടെ അവഗണിക്കപ്പെട്ടവരല്ല. ഒരാള്‍ മറ്റൊരാളെ പഴിചാരുത് ഒരു പ്രശ്നത്തിനും പരിഹാരമാവുന്നില്ല. ഉത്തരവാദിത്വങ്ങളില്‍നിന്നുള്ള ഒളിച്ചോടലാണ് പഴിചാരല്‍. അതുപോലെത പ്രധാനമാണ് സ്വന്തം തെറ്റിനെ മറച്ചുപിടിക്കാനും ന്യായീകരിക്കുവാനുമുള്ള പ്രവണതയും! തെറ്റുപറ്റിയാല്‍ ക്ഷമ ചോദിക്കാനുള്ള ഉത്തരവാദിത്വം കുടുംബത്തിലെ ഏതൊരു അംഗത്തിനുമുണ്ട്. എന്നാല്‍, സത്യസന്ധവും പ്രോത്സാഹജനകവുമായ വിമര്‍ശനങ്ങള്‍ കുടുംബത്തിന്റെ ആരോഗ്യപരമായ നിലനില്പിന് അത്യാവശ്യമാണ്.

കൂടുതല്‍ പണമൊല്‍, കൂടുതല്‍ തലവേദനയും ഉത്തരവാദിത്വവും എന്നുമര്‍ത്ഥമുണ്ട്. അതിനാല്‍ ഭാര്യയോ ഭര്‍ത്താവോ അഭിമുഖീകരിക്കു പ്രശ്നത്തിന്റെ ഗൌരവമറിഞ്ഞ് സത്യസന്ധമായ പിന്‍തുണ നല്കേണ്ടത് അത്യാവശ്യമാണ്. പ്രശ്നം എന്തുതയൊയാലും, പങ്കാളിയുടെ കുറവിലല്ല, പ്രശ്നസാധൂകരണത്തിനുള്ള മാര്‍ഗ്ഗത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. കുറവുകളില്ലാത്ത മനുഷ്യര്‍ ഭൂമിയിലില്ല എത് പരമമായ സത്യമാണ്. അങ്ങനെയാണെങ്കില്‍ ദൈവദാനമായ പങ്കാളിയുടെ കുറവുകള്‍ അംഗീകരിച്ചുകൊണ്ടുത “കുടുംബജീവിതംകൊണ്ട് ദൈവത്തെ സേവിക്കേണ്ട” (യോശുവ 24:15) കര്‍ത്തവ്യം നമുക്കുണ്ട്. കോപിച്ചുപറയു ഓരോ വാക്കും എറിഞ്ഞ കല്ലുപോലെ തിരിച്ചെടുക്കാന്‍വയ്യാത്തവയാണ്. “കോപിച്ചാല്‍ പാപം ചെയ്യാതിരിപ്പിന്‍, സൂര്യന്‍ അസ്തമിക്കുവോളവും നിങ്ങള്‍ കോപം വച്ചുകൊണ്ടിരിക്കരുത്.” (എഫേസ്യര്‍ 4:26) എന്ന് വേദപുസ്തകവും പറയുന്നു . “നിങ്ങളില്‍ ഒരുവന്‍ തന്റെ നാവിന് കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ട് താന്‍ ഭക്തന്‍ എന്നു നിരൂപിച്ചാല്‍ അവന്റെ ഭക്തി വ്യര്‍ത്ഥമത്രേ!” (യാക്കോബ് 1:26)

മലയാളിസമൂഹത്തെ ഒടങ്കം ഗ്രസിച്ചിരിക്കു ഒരു മഹാശാപമാണ് മദ്യപാനം. എന്തുകൊണ്ടാണ് മദ്യപാനം സ്റാറ്റസ് സിംബലായി മാറിയതെത് വിശദമായ ചര്‍ച്ച അര്‍ഹിക്കു വിഷയമാണ്. അഭിമാനിക്കാനുള്ള യാതൊന്നുമ് മദ്യപാനത്തിലില്ല. മറിച്ച് ദൈവദൂഷണത്തിനുള്ള സാദ്ധ്യതകളാണ് അതിലൂടെ നുരഞ്ഞു പൊന്തിവരുത്. “പ്രവൃത്തിയില്ലാത്ത വിശ്വാസം നിര്‍ജ്ജീവമാകുന്നു” (യാക്കോബ് 2:17), അതിനാല്‍ ഞായറാഴ്ച പള്ളിയില്‍ വ് കുര്‍ബാന സ്വീകരിക്കുതുകൊണ്ടുമാത്രം ന്യായവിധിയില്‍ നിന്നൊഴിവാകുമെന്ന് ആരും വ്യാമോഹിക്കരുത്. ഓരോ വാക്കിലും പ്രവൃത്തിയിലും ദൈവത്തെ സ്തുതിക്കാന്‍ കടപ്പെട്ടവരാണ് നമ്മള്‍. ഭര്‍ത്താവിന്റെ മദ്യപാനം ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും സമാധാനം കെടുത്തുന്നുവെങ്കില്‍, ഒരുമിച്ച് ദൈവത്തെ സ്തുതിക്കുവാനുള്ള അവസരം നിഷേധിക്കുന്നുവെങ്കില്‍, പരസ്പരമുള്ള വിശ്വസ്തതയെ തകര്‍ക്കുന്നുവെങ്കില്‍—-ആ ശീലം തീയിലെറിഞ്ഞു കളയപ്പെടേണ്ടതാണ്. ദൈവത്തിലൂടെയല്ലാതെ യാതൊരു പൈശാചികശക്തികളും മാറിപ്പോകുന്നില്ല എന്ന് തിരിച്ചറിയുക.

പരസ്പരവിശ്വാസത്തിലും സ്നേഹത്തിലുമുള്ള പവിഴമുത്തുകള്‍കൊണ്ടുമാത്രം ചേര്‍ത്തുവച്ചിരിക്കു പവിത്രമായ ഓണ് ഭാര്യാ-ഭര്‍ത്തൃബന്ധം. യാതൊരു രക്തബന്ധവും അവിടെയില്ല. അതുകൊണ്ടുത വളരെ ബഹുമാനത്തോടും കരുണയോടും ശ്രദ്ധയോടും കൈകാര്യം ചെയ്തില്ലെങ്കില്‍ അനായാസം അതു വീണുടയും. ദൈവംത പങ്കാളിയെ ആത്മാര്‍ത്ഥമായും സത്യസന്ധമായും സ്നേഹിക്കാനും കരുതാനും കഴിയാത്തവന് അദൃശ്യനായ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയാന്‍ എന്തവകാശം? വ്യഭിചാരം ചെയ്യു ഭാര്യയെ (ഭര്‍ത്താവിനെ) ഉപേക്ഷിക്കാന്‍ വേദപുസ്തകം മനുഷ്യന് അധികാരം നല്കുന്നുണ്ട്. വിശ്വസ്തതയില്ലാത്ത മനസ്സില്‍ ദൈവത്തിന് എങ്ങനെ ഇരിപ്പിടം നല്കും? അതിനാല്‍ പരസ്പരം വിശ്വസ്തത കാത്തുസൂക്ഷിക്കാനുള്ള പരിപൂര്‍ണ്ണ ഉത്തരവാദിത്വം ഭാര്യയ്ക്കും ഭര്‍ത്താവിനുമുണ്ട്.

വാക്കുപാലിക്കുക എത് കുടുംബജീവിതത്തിലെ പരമപ്രധാനമായ മറ്റൊരു ഘടകമാണ്. കുടുംബാംഗങ്ങളോടുള്ള വാക്കുപാലിക്കു വ്യക്തി, സമൂഹത്തിലും മാനിക്കപ്പെടും. സകല സമ്പത്തിനും ഉടമയായാലും സ്വന്തം കുടുംബത്തില്‍ കുറ്റബോധത്തോടെ നില്ക്കേണ്ടി വരുത് ഒരു വ്യക്തിക്കും ഭൂഷണമല്ല. കുഞ്ഞുങ്ങള്‍ക്ക് നല്കിയിട്ടുള്ള വാക്കുപാലിക്കുക ഏറ്റവും അത്യാവശ്യമായ കാര്യമാണ്. ഓരോ പ്രാവശ്യം കുഞ്ഞുങ്ങളോടുള്ള വാക്കുപാലിക്കുമ്പോഴും അവര്‍ക്ക് നിങ്ങളിലുള്ള വിശ്വാസം വര്‍ദ്ധിക്കുകയാണ്. മാതാപിതാക്കളിലുള്ള വിശ്വാസമാണ് കുഞ്ഞുങ്ങളില്‍ സ്നേഹവും ബഹുമാനവുമായി വളരുത്. കുഞ്ഞുങ്ങളോട് കള്ളം പറയാതിരിക്കുക. ഇരുമനസ്സും ഇരുമുഖവുമുള്ള മാതാപിതാക്കള്‍ നിമിത്തം കുഞ്ഞുങ്ങള്‍ ജീവിതത്തെത വെറുത്തു എന്നു വരാം! അതിനാല്‍ പ്രവൃത്തിയാല്‍ത അവര്‍ക്ക് മാതൃകയാവുക.

പരസ്പരം ക്ഷമിക്കുവാന്‍ ഒരിക്കലും മറക്കരുത്. പരസ്പരം ക്ഷമിക്കുമ്പോള്‍ കലവറയില്ലാത്ത സ്നേഹത്തിനും കലര്‍പ്പില്ലാത്ത വിശ്വാസത്തിനും വാതില്‍ തുറക്കുു, മാത്രമല്ല, സ്വഹൃദയത്തിന്റെ ശുദ്ധീകരണത്തിനും അതു സഹായിക്കുന്നു. “കരുണ കാണിക്കാത്തവന് കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും. കരുണ ന്യായവിധിയെ ജയിച്ചു ശംസിക്കുന്നു” (യാക്കോബ് 2:13). കഴിഞ്ഞ കാര്യങ്ങള്‍ പിറകില്‍ എറിഞ്ഞുകളയുക. ഭൂതകാലം ചര്‍വ്വിതചര്‍വ്വണം ചെയ്ത് വര്‍ത്തമാനകാലം ദൂഷിതമാക്കാതിരിക്കുക.

നൂറടി വളരു ചൈനീസ്മുളയുടെ ശക്തി, മണ്ണിനടിയില്‍ പരസ്പരം പിണഞ്ഞുകിടക്കു നൂറുകണക്കിനു വേരുകളാണ്. അതിനാല്‍ ദൈവഭയമെ തായ്വേര് നമ്മുടെ ഓരോരുത്തരുടെയും കുടുംബത്തിന്റെ അടിവേരായിരിക്കട്ടെ. അത് നമ്മളെ ഉയരങ്ങളിലെത്തിക്കട്ടെ!!!